മാവേലിക്കര : കൊവിഡ് രോഗ വ്യാപനത്തെ തുടർന്ന് താലൂക്കിലെ തെക്കേക്കര, താമരക്കുളം, പാലമേൽ,നൂറനാട് എന്നീ പഞ്ചായത്തുകൾ പൂർണമായും മറ്റ് പ്രദേശങ്ങൾ ഭാഗികമായും ലോക്ക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങളിലായതിനാൽ താലൂക്കിൽ സൗജന്യ റേഷൻ അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ ഷാജു ആവശ്യപ്പെട്ടു.