aksa

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിൽ നിന്നും പ്ലസ് ടു പരീക്ഷയെഴുതിയ ഇരട്ടകൾക്ക് എ പ്ലസ് വിജയം. സയൻസ്, ബയോളജി വിഷയങ്ങൾക്ക് 98% മാർക്ക് വാങ്ങിയാണ് അക്സാ ഫാത്തിമയും അമൽ ഫാത്തിമയും വിജയിച്ചത്. എസ്.എസ്.എൽ.സി പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്ന ഇവർ പ്ലസ് ടു പരീക്ഷയിലും വിജയം ആവർത്തിക്കുകയായിരുന്നു. താമരക്കുളം തുണ്ടുവിളയിൽ ജലാലുദീൻ - സബീന ദമ്പതികളുടെ മക്കളാണിവർ.