ഹരിപ്പാട്: കൊവിഡ് സ്ഥിരീകരിച്ച യുവതിക്കെതിരെ ക്വാറന്റൈൻ ലംഘിച്ചതിന് കേസ്. തൃക്കുന്നപ്പുഴ സ്വദേശിയായ 21കാരിക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. ഇവർ കായംകുളത്തെ ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞിരുന്ന സമയത്ത് ഒരു കൊവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായിരുന്നു. തുടർന്ന് ഇവരുടെ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. പിന്നീട് ഇവർ തൃക്കുന്നപ്പുഴയിലെ സ്വന്തം വീട്ടിലെത്തി ഈ സംഭവം മറച്ചുവെക്കുകയും ക്വാറന്റൈ നിൽ കഴിയാതെ പലയിടങ്ങളിലും സഞ്ചരിക്കുകയും ചെയ്തു. ഇന്നലെ ഇവരുടെ പരിശോധനാഫലം പുറത്തുവന്നപ്പോൾ രോഗം സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് തൃക്കുന്നപ്പുഴ പൊലീസ് ഇവർക്കെതിരെ കേസെടുത്തത്.