ആലപ്പുഴ : പൂന്തോപ്പ് സ്കൂളിന് കിഴക്ക് വശത്തുള്ള റോഡിലും സമീപ പ്രദേശങ്ങളിലും രാത്രിയുടെ മറവിൽ ഇറച്ചിമാലിന്യം ഉൾപ്പെടെ തള്ളുന്നതായി പരാതി. സമീപവാസികൾ ഉപയോഗിക്കുന്ന പൊതുടാപ്പിന് ചുറ്റും മാലിന്യ നിക്ഷേപിച്ചിട്ടുണ്ട്. ദുർഗന്ധം കാരണം വഴിനടക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.