ph

കായംകുളം:സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ കായംകുളം ശ്രീനാരായണ സെൻട്രൽ സ്ക്കൂളിന് ഉജ്ജ്വല വിജയം.

പരീക്ഷ എഴുതിയ 264 വിദ്യാർത്ഥികളിൽ 8 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. 37 വിദ്യാർത്ഥികൾക്ക് 90 ശതമാനത്തിന് മുകളിലും 57 പേർക്ക് 80 ശതമാനത്തിന് മുകളിലും മാർക്ക് ലഭിച്ചു. സി.ബി.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും സ്കൂൾ ഉന്നത വിജയം നേടിയിരുന്നു.
മീനുസജി, സൽമ എ വാഹിദ്, അഞ്ജലി.എസ്, അനുപമ ആർ നായർ, മീനാക്ഷി.എസ്, അഞ്ജനാ ശ്രീകല, ഫാത്തിമ അബ്ദുൾനാസർ, ഫർസാൻ ആർ.എസ്. എന്നീ വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ.വൺ നേടിയത്.
സ്കൂൾ മാനേജർ വി.ചന്ദ്രദാസ്, സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ, പ്രിൻസിപ്പൽ പ്രൊഫ.ഡോ. എസ്.ബി ശ്രീജയ എന്നിവർ വിജയികളെ അഭിനന്ദിച്ചു.