ആലപ്പുഴ :അടിയന്തരഘട്ടത്തിൽ ആവശ്യമെങ്കിൽ കൊവിഡ് ചികിത്സയ്ക്ക് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആക്കുന്നതിന് അമ്പലപ്പുഴ ഉർസുല ആശുപത്രിയിലെ സജ്ജീകരണങ്ങളും സംവിധാനങ്ങളും ജില്ല കളക്ടർ എ .അലക്‌സാണ്ടർ സന്ദർശിച്ച് വിലയിരുത്തി. 32 കിടക്കകൾക്കാണ് ഇവിടെ സൗകര്യമുള്ളത്.
ബാത്ത് റൂം അറ്റാച്ച്ഡ് ആയ 20 മുറികളും പുരുഷന്മാർക്കും സ്ത്രീകൾക്കും ആറുവീതം കിടക്കകളുള്ള ഓരോ വാർഡുകളുമാണ് ഉർസുല ആശുപത്രിയിൽ ലഭ്യമാകുക. കളക്ടർക്കൊപ്പം അമ്പലപ്പുഴ തഹസിൽദാർ കെ ആർ മനോജുമുണ്ടായിരുന്നു.