 ഡോക്ടർമാരും നഴ്സുമാരും നിരീക്ഷണത്തിൽ

ആലപ്പുഴ : പൂങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെട്ടികാട് ജനകീയ ലാബിലെ ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. യുവതിയെ ചികിത്സിച്ച ആറു ഡോക്ടർമാരും നഴ്സുമാരും ലാബിലെ ജീവനക്കാരും നിരീക്ഷണത്തിലായി. ചെട്ടികാട് ജനകീയ ലാബ് അടച്ചു. കഴിഞ്ഞ ചൊവ്വാഴ്ച വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മെഡി.ആശുപത്രിയിലെ സർജറി വിഭാഗം പൂർണ്ണമായും പ്രവർത്തന സജ്ജമല്ലാത്തതിനാലാണ് സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചത്. യുവതിക്ക് ബുധനാഴ്ച ശസ്ത്രക്രിയനടത്തി ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. ഇന്നലെ പരിശോധന ഫലം പോസിറ്റീവ് ആയതിനാൽ ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം എത്തി യുവതിയെ മെഡി.ആശുപത്രിയിലേക്ക് മാറ്റി.