hdn

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ വലിയപറമ്പ് 4540-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയി​ലെ മുഴുവൻ കുടുംബംഗങ്ങൾക്കും അരിനൽകുന്നതി​ന്റെ വിതരണോദ്ഘാടനം യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ സി. സുഭാഷ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് രതികുമാർ, സെക്രട്ടറി ഷീബാ, യൂണിയൻ കമ്മിറ്റി അംഗം റെജി, കമ്മിറ്റി അംഗങ്ങളായ ഉല്ലാസ്, ബാബു, രഞ്ജിനി, സുലേഖ സോമൻ രത്നമ്മ എന്നിവർ സംസാരിച്ചു.