​ഹരിപ്പാട്: ദേ​ശീ​യ​പാ​ത​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രിക്കേറ്റു. ഒ​രാ​ളു​ടെ നി​ല ഗുരുതരം. ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി സാ​നു (25), വവ്വാ​ക്കാ​വ് സ്വ​ദേ​ശി ന​വാ​സ് (44) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ്യാഴാഴ്ച രാ​വി​ലെ ആ​റോ​ടെ കാഞ്ഞൂ​ർ ജം​ഗ്ഷ​ന് സ​മീ​പ​മായിരുന്നു അ​പ​ക​ടം .ഉ​ട​ൻ ത​ന്നെ ഹ​രി​പ്പാ​ട് എ​മ​ർ​ജ​ൻ​സി റെസ്ക്യൂ ടീം ​പ്ര​വ​ർ​ത്ത​ക​ർ പ​രു​ക്കേ​റ്റ​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ സാ​നു​വി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.