ആലപ്പുഴ: ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധ കൂടുതലായി റിപ്പോർട്ടു ചെയ്യപ്പെട്ട പ്രദേശങ്ങളെ പ്രത്യേകം ക്ലസ്റ്ററുകളായി തിരിച്ച് രോഗ നിരീക്ഷണ നിയന്ത്രണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കായംകുളം, കുറത്തികാട്, നൂറനാട്, പള്ളിത്തോട്, എഴുപുന്ന എന്നിവിടങ്ങളാണ് പ്രത്യേക ക്ലസ്റ്ററുകൾ. ഇവിടങ്ങളിൽ ആരോഗ്യസ്ഥാപനം കേന്ദ്രീകരിച്ച് പ്രത്യേക നോഡൽ ഓഫീസർമാരെ നിയോഗിച്ചു കൺട്രോൾ റൂം സജ്ജമാക്കി.