ആലപ്പുഴ : തോട്ടപ്പള്ളിയിൽ നാടും വീടും സംരക്ഷിക്കാൻ സമരം ചെയ്യുന്ന ജനങ്ങളെ കരിമണൽ ലോബിയുടെ ആളുകളെന്ന് ചിത്രീകരിക്കുന്ന സി.പി.എം നേതാക്കളാണ് കരിമണൽ ലോബിയുടെ ഏജന്റുമാരെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു. കെ.എം.എം.എല്ലിൽ രോഗ വ്യാപനം ഉണ്ടായതിനെ തുടർന്ന് ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടപ്പോഴാണ് കരിമണൽ കടത്ത് നിർത്തിവെയ്ക്കാൻ തയ്യാറായത്.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് കരിമണൽ കമ്പനി നൽകിയ സഹായത്തിന്റെ പ്രത്യുപകാരമായാണ് കരിമണൽ ഖനനത്തിന് വേണ്ടി വ്യവസായ മന്ത്രി വെല്ലുവിളി നടത്തുന്നതെന്നും ലിജു പറഞ്ഞു.