കായംകുളം: രണ്ടാഴ്ചയായി കണ്ടെയ്ൻമെന്റ് സോണായി തുടരുന്ന കായംകുളം നഗരസഭാ പ്രദേശത്ത് അവശ്യസാധനങ്ങളുടെ ദൗർലഭ്യം രൂക്ഷമാകുന്നതിനാൽ നഗരസഭയിലെ എല്ലാ വാർഡുകളിലെ യും പ്രധാന കേന്ദ്രങ്ങളി​ൽ നിശ്ചിതസമയത്ത് സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകൾ എത്താനുള്ള നടപടി സ്വീകരിക്കണമെന്ന് നഗരസഭാ കൗൺസിലറും ബി.ജെ പി സംസ്ഥാന കൗൺസിൽ 'അംഗവുമായ പാലമുറ്റത്ത് വിജയകുമാർ ആവശ്യപ്പെട്ടു