ambala

അമ്പലപ്പുഴ: അയൽവാസിയുടെ വളർത്തുനായയുടെ കടിയേറ്റ 11 കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ പഞ്ചായത്ത് കോളനിയിൽ മനാഫ് - നിസാ ദമ്പതികളുടെ മകനും ആലപ്പുഴ എസ് .ഡി .വി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ബാത്ഷാ(10) യ്ക്കാണ് നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ 8 ഓടെയായിരുന്നു സംഭവം. പ്രദേശവാസി വളർത്തുനായയുമായി റോഡിൽ നിൽക്കുമ്പോൾ അതു വഴി കടയിൽ പോകുകയായിരുന്ന ബാത്ഷായെ നായ കടിക്കുകയായിരുന്നു. കാൽമുട്ടിനു താഴെ കടിയേറ്റ ബാത്ഷായെ പ്രദേശവാസികളും ബന്ധുക്കളും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.