bjp

ആലപ്പുഴ : സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പതിനായിരത്തോളം കേന്ദ്രങ്ങളിൽ പ്രതിക്ഷേധ ജ്വാല തെളിച്ചു. പുളിങ്കുന്ന്പഞ്ചായത്തിലെ 10ാംവാർഡിൽ നടത്തിയ പ്രതിഷേധ ജ്വാല കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡൻറ് എം.ആർ. സജീവ് ഉദ്ഘാടനം ചെയ്തു. പുരുഷോത്തമൻ കാളകണ്ടം ,കൊച്ചുമോൻ സാവിത്രി മന്ദിരം ,സുഭാഷ് കാളകണ്ടം തുടങ്ങിയവർ പങ്കെടുത്തു.