ചാരുംമൂട് : മാവേലിക്കര മണ്ഡലത്തിലെ ഭരണിക്കാവ് ബ്ളോക്കിൽ കൊവിഡ് കൺട്രോൾ റൂമും സ്രവ പരിശോധനാകേന്ദ്രവും സജ്ജീകരിക്കുമെന്ന് ആർ.രാജേഷ് എം.എൽ.എ അറിയിച്ചു.
മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാർ,സെക്രട്ടറിമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവരുടെ യോഗം ഇന്നലെ ഓൺലൈനായി ചേർന്നു. കഴിഞ്ഞ രണ്ടു ദിവസത്തെ സ്ഥിതിഗതികൾ വിലയിരുത്തി.
നൂറനാട് ലെപ്രസി സാനിട്ടോറിയം ആശുപത്രിയിൽ ഇന്നു മുതൽ കോവിഡ് കൺട്രോൾ റൂം പ്രവർത്തിക്കും. പഞ്ചായത്ത് ജാഗ്രതാ സമിതികൾ ഇന്നും നാളെയുമായി ചേർന്ന് പഞ്ചായത്തടിസ്ഥാനത്തിൽ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകൾ കണ്ടെത്തി ഇതിനായി തയ്യാറാക്കും. സ്രവ പരിശോധനയ്ക്കായി ബ്ലോക്ക് അടിസ്ഥാനത്തിൽ ചാരുമൂട് പരിധിയിൽ ഒരു കേന്ദ്രം തയ്യാറാക്കും. ഇതിന്റെ ചുമതല ലെപ്രസി സാനിട്ടോറിയം സൂപ്രണ്ട് ഡോ.പി.വി വിദ്യയ്ക്കും ആർ.എം.ഒ യ്ക്കും നൽകി. ഐ.റ്റി.ബി.പി ക്യാമ്പിൽ 16 ഉദ്യോഗസ്ഥരുടെ സ്രവ സാമ്പിൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്കയച്ചിരുന്നു. ഇതിൽ 2 പേർക്കും. നെഞ്ചുവേദനയായി വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനുമാണ് കൊവിഡ് സ്ഥിതീകരിച്ചത്.
ഇന്നലെ ഐ.ടി.ബി. പി ക്യാമ്പിൽ അഗ്നിശമന സേനാ യൂണിറ്റ് അണുനശീകരണം നടത്തി. ഇന്നലെ ഐ.ടി.ബി.പി ക്യാമ്പിൽ അഗ്നിശമന സേനാ യൂണിറ്റ് അണുനശീകരണം നടത്തി