bjp-aroor

പൂച്ചാക്കൽ : മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല സമരം തിരുനല്ലൂർ ബൈജുവിന്റെ വീടിനു മുന്നിൽ ജില്ലാ സെക്രട്ടറി ടി.സജീവ് ലാൽ ഉദ്ഘാടനം ചെയ്തു. പൊതുനിരത്തുകളിൽ പ്രതിഷേധ സമരങ്ങൾ നിയന്ത്രിച്ച സാഹചര്യത്തിലാണ് പ്രവർത്തകരുടെ വീടുകൾക്ക് മുമ്പിൽ സമരം നടത്തിയത്.