ആലപ്പുഴ:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പരാജയം മൂലം ജില്ലയിലുണ്ടായ സാമൂഹ്യ വ്യാപനം നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ എല്ലാ പ്രോട്ടോകോളുകളും ലംഘിച്ച് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
രോഗികളുടെയും രോഗബാധിതർ എന്ന് സംശയിക്കുന്നവരുടെയും സ്രവം ശേഖരിക്കാനോ അടിയന്തര പരിശോധനയ്‌ക്കോ ഒരു സംവിധാനവുമില്ല. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മറവുചെയ്യാനുള്ള നടപടികൾ പോലും സർക്കാർ സ്വീകരിച്ചിട്ടില്ല.
സ്വർണകള്ളക്കടത്തിലും, ദേശദ്റോഹപ്രവർത്തനങ്ങളിലും അഴിമതികളിലും പ്രതിഷേധിക്കാൻ ജില്ലയിൽ ആഗസ്റ്റിൽ 1400 കേന്ദ്രങ്ങളിൽ വർച്ച്വൽ റാലികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ ചെയർമാൻ എം.മുരളി അദ്ധ്യക്ഷതവഹിച്ചു. ഷാനിമോൾ ഉസ്മാൻ എം.എൽ.എ., നേതാക്കളായ എം.ലിജു, ഡി.സുഗതൻ, എ.എ.ഷുക്കൂർ, ബി.രാജശേഖരൻ, എ.എം.നസീർ, ജേക്കബ് എബ്രഹാം, ജോർജ് ജോസഫ്, അഡ്വ.സണ്ണിക്കുട്ടി, എ. നിസ്സാർ,ജോമി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.