sanitiser

മാന്നാർ: : മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സർക്കാർ-അൺ എയ്ഡ് സ്കൂളുകൾക്കും, പൊതു സ്ഥാപനങ്ങൾക്കും ഓട്ടോമാറ്റിക് സാനിറ്റൈസർ നൽകി. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.രഘുപ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശശികല രഘുനാഥ്, ഡോ. ടി.എ.സുധാകരക്കുറുപ്പ്, അഭിലാഷ് തൂമ്പിനാനത്ത്, പി.ബി.സൂരജ്, ഗോപി മോഹനൻ, ചെറിയാൻ, ഡി.തുളസീദാസ്, കെ. സുരേഷ്കുമാർ, ആർ.ജയചന്ദ്രൻ, ജ്യോതി ലക്ഷ്മി എന്നിവർ സംസാരിച്ചു.