ആലപ്പുഴ: മാവേലിക്കര താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയാക്കാൻ തീരുമാനം.
മാറ്റം നടപ്പി​ലാക്കുമ്പോൾ ഈ ആശുപത്രിയിൽ നടത്തുന്ന ഡയാലീസീസ് അടുത്തുള്ള 3 ആശുപത്രികളിൽ ക്രമീകരിക്കുവാനും കാൻസർ (കിമോ ) ചികിത്സ കുറത്തികാട് കമ്മ്യൂണി​റ്റി സെന്ററിൽ നടത്തുവാനും നിർദ്ദേശിച്ചു. നിലവിൽ ഈ വിഭാഗത്തിൽ ജോലിചെയ്യുന്ന ജീവനക്കാരെ ക്രമീകരണം നടത്തുന്ന ആശുപത്രിയിലേക്ക് മാ​റ്റും. ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ എൻ.എച്ച്.എം വഴി നല്കുവാനും തീരുമാനിച്ചു. താലൂക്കിന്റെ പരിധിയിലുള്ള മുഴുവൻ പ്രൈമറി ഹെൽത്ത് സെന്ററുകളും ശാക്തീകരിച്ച് എല്ലാവർക്കും മതിയായ ചികിത്സ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡി.എം.ഒയ്ക്ക് ജില്ലാ കളക്ടർ നിർദേശം നല്കി