ആലപ്പുഴ: കാർത്തികപ്പള്ളി താലൂക്കിൽ ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് നാളെ വീഡിയോ കോൺഫറൻസിലൂടെ നടക്കും.

അദാലത്തിലേക്ക് അക്ഷയ സെന്റർ വഴി അപേക്ഷ നൽകിയവരിൽ സമയം അനുവദിക്കപ്പെട്ടവർക്ക് മാത്രം അവർ അപേക്ഷിച്ച അക്ഷയ സെന്ററിൽ ഹാജരായി കളക്ടർ എ. അലക്‌സാണ്ടറോട് സംസാരിക്കാം. അക്ഷയ സെന്റർ വഴി അപേക്ഷ സമർപ്പിച്ചവരിൽ ബാക്കിയുള്ള അപേക്ഷകരുടെ അദാലത്ത് ആഗസ്​റ്റ് ഒന്നിന് നടത്തും.