ആലപ്പുഴ: മുഖ്യമന്ത്റി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ 10,000 കേന്ദ്രങ്ങളിൽ നടന്ന പ്രതിക്ഷേധ ജ്വാലയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ നിർവഹിച്ചു.

ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി പി.കെ. വാസുദേവൻ,വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രൻ, ജില്ലാ സെൽ കോ ഓഡിനേ​റ്റർ ജി. വിനോദ് കുമാർ, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡന്റ്കെ.പ്രദീപ്, ഏരിയ സെക്രട്ടറി വി.സി. സാബു, കൗൺസിലർ റാണി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.