തുറവൂർ:കൊവിഡ് പശ്ചാത്തലത്തിൽ പള്ളിത്തോട് തീരദേശ മേഖലയിൽ ക്വാറന്റൈനിൽ കഴിയുന്ന 150 മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് അരൂർ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. തീരദേശ മേഖലയിൽ തുടർന്നും സഹായമെത്തിക്കുമെന്ന് അരൂർ കെയർ പ്രസിഡൻ്റ് അഡ്വ. മനു സി പുളിക്കൽ, സി.പി.എം അരൂർ ഏരിയ സെക്രട്ടറി പി.കെ. സാബു എന്നിവർ അറിയിച്ചു.