ആലപ്പുഴ : മരണശേഷം നടത്തിയ സ്രവ പരിശോധനയിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ മൃതദേഹങ്ങൾ ആലപ്പുഴ വലിയചുടുകാട് ഗ്യാസ് ക്രിമറ്റോറിയത്തിൽ സംസ്‌കരിച്ചു. കുഴഞ്ഞുവീണ് മരിച്ച കുട്ടനാട് പുളിങ്കുന്ന് സ്വദേശി ബാബു (52), ചെന്നിത്തല തൃപ്പെരുന്തുറ 14ാം വാർഡിൽ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവിക(20) എന്നിവരുടെ മൃതദേഹങ്ങളാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിച്ചത്.ജൂലായ് ഏഴിനാണ് ഭർത്താവ് ജിതിനൊപ്പം(30) ദേവികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.ഏഴിന് തന്നെയായിരുന്നു ബാബുവിന്റെയും മരണം. ജോലി കഴിഞ്ഞെത്തി കുളിക്കുന്നതിനിടെയാണ് ബാബു കുഴഞ്ഞുവീണത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ആറ് അജ്ഞാത മൃതദേഹങ്ങളും ഇന്നലെ സംസ്‌കരിച്ചു.