വളളികുന്നം: സ്വർണക്കടത്തിനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രി ഒത്താശ ചെയ്തുവെന്നാരോപിച്ച് ബി.ജെ.പി വള്ളികുന്നം കിഴക്ക് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വള്ളികുന്നത്തെ വിവിധ കേന്ദ്രങ്ങളിലും വീടുകളിലും പ്രതിഷേധജ്വാല തെളിയിച്ചു. ബിജെപി മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം, ബി.ജെ.പി ഏരിയാ പ്രസിഡന്റ് ജയിംസ് വള്ളികുന്നം, ജില്ലാ കമ്മിറ്റിയംഗം രാജേന്ദ്രനാഥ് ഈരിക്കത്തറ, സോപാനം, സുധി താളീരാടി, വിജയൻ മുളക്കിലേത്ത്, തുടങ്ങിയവർ വിവിധകേന്ദ്രങ്ങളിൽ പരിപാടി ഉദ്ഘാടനം ചെയ്തു..