ആലപ്പുഴ : സി.ബി.എസ്.ഇ പത്താം ക്ലാസ്‌ പരീക്ഷയിൽ അറവുകാട് ശ്രീദേവി ഇംഗ്ലീഷ് മീഡിയം സെക്കൻഡറി സ്കൂലിന് നൂറുശതമാനം വിജയം. ഗ്രാമീണ, മത്സ്യ ബന്ധന മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ടു അറവുകാട് ക്ഷേത്ര യോഗത്തിന്റ കീഴിൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ ഇപ്പോൾ പ്രവർത്തന മികവിന്റെ 25 വർഷം പൂർത്തിയാക്കി. ക്ഷേത്ര യോഗം സെക്രട്ടറി പി. ടി. സുമിത്രൻ, പ്രസിഡന്റ്‌ കിഷോർ കുമാർ , വൈസ് പ്രസിഡന്റും സ്കൂൾ മാനേജരും ആയ എസ്. പ്രഭുകുമാർ, ഖജാൻജി നീലാംബരൻ, സ്കൂൾ കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ എസ്‌. ചിത്ര കൃഷ്ണൻ, അദ്ധ്യാപകർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് സ്കൂളിന്റെ നൂറുമേനി നേട്ടം.