ഹരിപ്പാട്: ജോലി ചെയ്യുന്നതിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീട്ടിലെത്തിയ ആൾ മരിച്ചു. മുതുകുളം ചേപ്പാട് കന്നിമേൽ പുലിക്കുളത്ത് തറയിൽ രാധാകൃഷ്പിളള(52)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ചിങ്ങോലി എൻ.ടി.പി.സി. ജംഗ്ഷന് കിഴക്കുഭാഗത്ത് ഗ്രാവൽ നിരത്തുന്ന ജോലി ചെയ്യുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വീട്ടിലെത്തിയ രാധാകൃഷ്ണപിള്ളയെ വീട്ടുകാർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഗിരിജ. മക്കൾ: അരുൺ കൃഷ്ണൻ, അഞ്ജു കൃഷ്ണൻ. മരുമകൾ: അനില.