കായംകുളം: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച കായംകുളത്ത് സൗജന്യ റേഷൻ വിതരണം ചെയ്യണമെന്ന് എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ആവശ്യപ്പെട്ടു.

കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ സർക്കാർ ക്രമീകരിച്ചിട്ടുള്ള വാഹനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.