ആലപ്പുഴ:വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ല ശിശു സംരക്ഷണ യൂണിറ്റിൽ ഒ. ആർ. സി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒരു ഒഴിവാണുള്ളത്. പ്രതിമാസം 21,850 രൂപ ഓണറേറിയം ലഭിക്കും. യോഗ്യത: എം എസ് ഡബ്‌ള്യു/ അംഗീകൃത ബി .എഡ് ബിരുദമോ അല്ലെങ്കിൽ ബിരുദവും ഒ .ആർ. സിക്ക് സമാനമായ പരിപാടികളിൽ മൂന്നുവർഷത്തെ നേതൃപരമായ പരിചയവും.പ്രായം: 2020 ജൂലായ് ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകർ ആലപ്പുഴ ജില്ലയിൽ താമസക്കാരായിരിക്കണം.
യോഗ്യത (എസ് എസ് എൽ സി മുതൽ), പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ,ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 17 വൈകിട്ട് അഞ്ചിനകം അപേക്ഷ applicationdcpu@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. എഴുത്തുപരീക്ഷ,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് ജില്ല ശിശു സംരക്ഷണ ഓഫീസർ, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, കോൺവെന്റ് സ്‌ക്വയർ, ആലപ്പുഴ1 .ഫോൺ: 0477 2241644.