കായംകുളം: സി.ബി.എസ്.ഇ പത്താം കളാസ് പരീക്ഷയിൽ കായംകുളം മുരുക്കുംമൂട് ഹോളി ട്രിനിറ്റി സെൻട്രൽ സ്ക്കൂളിന് ഇത്തവണയും നൂറ് മേനി വിജയം.
അഭിഷേക്.ആർ.എ എല്ലാ വിഷയങ്ങൾക്കും എ.വൺ നേടി. രണ്ടു വിദ്യാർത്ഥികൾ നാല് വിഷയങ്ങൾക്ക് എ.വൺ നേടി. വിജയികളെ മാനേജർ ജോസ്.കെ. വർഗ്ഗീസ്, പ്രിൻസിപ്പൽ കെ.ആർ പ്രവീൺ സെൻ എന്നിവർ അഭിനന്ദിച്ചു.