വള്ളികുന്നം: പാലത്തായി കേസിൽ സർക്കാർ അനാസ്ഥ കാണിക്കുന്നുവെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വള്ളികുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ വിരൽചൂണ്ടൽ സമരം നടത്തി. കോൺഗ്രസ് വള്ളികുന്നം മണ്ഡലം പ്രസിഡന്റ് ജി.രാജീവ് കുമാർ ഉദ്ഘാടനംചെയ്തു.യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മീനുസജീവ് അദ്ധൃക്ഷത വഹിച്ചു.മഠത്തിൽഷുക്കൂർ, ലിബിൻ ഷാ, വിഷ്ണു മംഗലശ്ശേരി,തൻസീർ ബദർ തുടങ്ങിയവർ സംസാരിച്ചു.വള്ളികുന്നത്തെ 125 വീടുകളിൽ പ്രതിഷേധത്തിന്റെ വിരൽ ചൂണ്ടൽ എന്ന പേരിൽ ക്യാമ്പയിൻ നടത്തി.