മാരാരിക്കുളം : വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ വലിയകലവൂർ പുത്തൻപുരയ്ക്കൽ പി.ആർ.ഷൈജു(രാമൻ-52,വി.എസ്.എൻ.എൽ സെക്യൂരിറ്റി സൂപ്പർവൈസർ) മരിച്ചു.കഴിഞ്ഞ 19ന് ഉച്ചയോടെ ദേശീയപാതയിൽ ചേർത്തല തങ്കിക്കവലയിലായിരുന്നു അപകടം.എറണാകുളം കാക്കനാട് നിന്നും ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷൈജു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ.മകൻ:പി.എസ്. അഭിരാം.മരുമകൾ:ആതിര അഭിരാം.