കുട്ടനാട് :തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകളിലും കെട്ടിടങ്ങളിലും പ്രവർത്തിക്കുന്ന ചെറുകിട കച്ചവടക്കാരിൽ നിന്ന് ലോക്ക് ഡൗൺ കാലത്തെ വാടകയീടാക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം.

ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളായി അടഞ്ഞുകിടന്നിരുന്നസ്ഥാപനങ്ങളിൽ പലതും.അടുത്തിടെയാണ് വീണ്ടും തുറന്നു പ്രവർത്തിച്ചത്. കുടിശ്ശിക വന്ന വാടക മുഴുവൻ ഉടനെ അടയ്ക്കണമെന്നാണ് ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്. .വാടകയിൽഇളവു നൽകില്ലെന്ന നിലപാട് തങ്ങളെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് തളളിവിടുമെന്ന് വ്യാപാരികൾ പറയുന്നു.