ചേർത്തല:താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഏഴു ദിവസങ്ങൾക്കു ശേഷം ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.ഡോക്ടറടക്കം 13 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 11നാണ് ആശുപത്രി അടച്ചത്.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ആറു ഡോക്ടർമാരെയും എൻ.എച്ച്.എം പദ്ധതിയിൽ നിന്നും നഴ്‌സുമാരെയും എത്തിച്ചു.ആശുപത്രി അടച്ചതിനെ തുടർന്ന് ഡയാലിസിസും പോസ്റ്റ്മോർട്ടവും മാത്രമാണ് നടത്തിയിരുന്നത്.അത്യാവശ്യ ഘട്ടങ്ങളിലെ ചികിത്സക്കായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫും അറിയിച്ചു.