പൂച്ചാക്കൽ: പരീക്ഷാഭവൻ നടത്തുന്ന, പ്രൈമറി ,അപ്പർ പ്രൈമറി സ്കോളർഷിപ്പ് പരീക്ഷയിൽ ശ്രീകണ്ഠേശ്വരം എസ്.എൻ.ഡി.എസ്.വൈ.യു.പി.സ്ക്കൂൾ തുറവൂർ സബ് ജില്ലാ തലത്തിൽ ഒന്നാമതെത്തി.എൽ.എസ്.എസ് വിഭാഗത്തിൽ, ശ്രേയാ രാജീവ്, ആര്യനന്ദ, അർജുൻ, ദേവകൃഷ്ണൻ, മഹാദേവൻ , ശിവലക്ഷ്മി, ഋതു, ആർദ്ര, ശ്രേയ, ഗൗരിശങ്കർ, ആവണിബിനു, ഹൃഷിനന്ദ, അനശ്വരരാജേഷ് , സഞ്ജയ്സുനിലാൽ, രോഹിത് രാജേഷ് എന്നിവരും യു.എസ്‌.എസ്‌. വിഭാഗത്തിൽ മേഘനന്ദമനോജ്, അഞ്ജനഅനിൽ, ആദിത്യ, വിജയ്രാജ് എന്നിവരുമാണ് സ്കോളർഷിപ്പ് നേടിയത്.വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും പി.ടി.എ.പ്രസിഡൻറ് സത്യൻ മാപ്ലാട്ട് അഭിനന്ദിച്ചു.