അമ്പലപ്പുഴ: മുസ്ലിംലീഗ് ജില്ല ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട കമാൽ എം മാക്കിയിലിനും ,സെക്രട്ടറി നജ്മൽ ബാബുവിനും മുസ്ലിം ലീഗ് പുന്നപ്ര പഞ്ചായത്ത് പത്താം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. സമ്മേളനം ജില്ല പ്രസിഡന്റ് എ.എം. നസീർ ഉദ്ഘാടനം ചെയ്തു. നാസർതാജ്, നൗഷാദ് സുൽത്താന ,റിയാസ് അൽഫൗസ്,തസ്നീം എന്നിവർ സംസാരിച്ചു.