മാവേലിക്കര: കൊയ്പ്പള്ളികാരാഴ്മ ക്ഷേത്രത്തിൽ കർക്കടക വാവ് ദിവസമായ 20ന് തിലഹോമം, പിതൃപൂജ എന്നീ ചടങ്ങുകൾ നടക്കും. പൂജകളുടെ പ്രസാദം പുറത്ത് സജ്ജീകരിച്ചിരിക്കുന്ന വഴിപാട് കൗണ്ടറിൽ നിന്ന് ലഭിക്കും. പെരിങ്ങാല കണ്ഠൻനട ശിവക്ഷേത്രത്തിലും ഇതേ പൂജകൾ നടക്കുമെന്ന് സബ് ഗ്രൂപ്പ് ഓഫീസർ അറിയിച്ചു.