മാവേലിക്കര: മാവേലിക്കര പി.എം. ആശുപത്രിയിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
31 മുറികളിലായി 62 രോഗികൾക്ക് ചികിത്സ ലഭ്യമാകും. 4 ഡോക്ടർമാർ, 8 സ്റ്റാഫ് നഴ്‌സ്, 12 ക്ലീനിംഗ് സ്റ്റാഫുകൾ എന്നിവരുണ്ടാകും. 24 അംഗങ്ങളുള്ള ആരോഗ്യ പ്രവർത്തകരുടെ ടീമിന് 10 ദിവസം ഡ്യൂട്ടിയും 10 ദിവസം ഡ്യൂട്ടി ഓഫും എന്ന തരത്തിലാണ് ക്രമീകരണം . രോഗികൾക്ക് നാഷണൽ ഹെൽത്ത് മിഷൻ ഭക്ഷണം, മരുന്നുകൾ ഉൾപ്പടെയുള്ളവ വിതരണം നടത്തും. 10 ദിവസത്തെ ചികിത്സയ്ക്ക് ശേഷം സ്രവ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവരെ ഡിസ്ചാർജ്ജ് ചെയ്യും.
പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. നോഡൽ ഓഫീസർ ഡോ.എം.ഷിബുഖാൻ, അഡ്മിനിസ്ട്രേറ്റീവ് ഇൻ ചാർജ്ജ് ഡോ.ജയകുമാർ.വി.വി എന്നിവരുടെ നേതൃത്വത്തിലാണ് സെന്ററിന്റെ പ്രവർത്തനങ്ങൾ .