ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപം കാർ നിയന്ത്രണം തെറ്റി മറിഞ്ഞു. കാർത്തികപ്പള്ളിയിൽ നിന്ന് വണ്ടാനം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. നാട്ടുകാർ ഉടൻ തന്നെ കാറിൽ കുടുങ്ങി കിടന്നവരെ പുറത്തു എത്തിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.