മാവേലിക്കര: ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര മുനിസിപ്പൽ ഏരിയയിൽ എത്തുന്ന പൊതുജനങ്ങൾ, ഓട്ടോ, ടാക്സി തൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നിവർക്കായി കൊവിഡ് 19 പ്രതിരോധ ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ കൈമാറി. മുനിസിപ്പൽ ചെയർപേഴ്സൺ ലീലാ അഭിലാഷ് ഉദ്ഘാടനം ചെയ്തു. ആദ്യവിതരണം മാവേലിക്കര സി.ഐ ബി.വിനോദ്കുമാറിന് നൽകി ചെയർപേഴ്സൺ നിർവ്വഹിച്ചു. ലയൺസ്ക്ലബ്ബ് പ്രസിഡന്റ് അഡ്വ.ഇറവങ്കര വിശ്വനാഥൻ അധ്യക്ഷനായി. മുൻ ഡിസ്ട്രിക്ട് ഗവർണർ എൻ.എൻ.പി.നായർ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ കെ.ഗോപൻ, സന്തോഷ്കുമാർ, സെക്രട്ടറി സോണി അലക്സ്, സോമനാഥപിള്ള, രവീന്ദ്രൻ, ഡോ.ചിത്രരാജൻ, ഫിലിപ്പ് തോമസ്, ജോൺ.കെ.ജേക്കബ് എന്നിവർ സംസാരിച്ചു.