മാവേലിക്കര : നഗരസഭ 22ാം വാർഡിലെ 99ാം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ലീലാഅഭിലാഷ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.കെ.മഹേന്ദ്രൻ അധ്യക്ഷനായി. വാർഡ് കൗൺസിലർ ഷാജി.എം.പണിക്കർ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വിജയമ്മ ഉണ്ണികൃഷ്ണൻ, നഗരസഭാംഗങ്ങളായ കൃഷ്ണകുമാരി, എം.രമേശ്കുമാർ, വനിത ശിശു വികസന പദ്ധതി സൂപ്പർവൈസർ കെ.ബി.സുജാത, പ്രൊഫ.ചെറിയാൻ വർഗീസ്, റിട്ട.സി.ഡി.പി.ഒ കെ.കൃഷ്ണകുമാരി, എ.ഡി.എസ് ചെയർപേഴ്സൺ രമ, ആശ വർക്കർ സബിത അജിത്, പി.എൻ.സുജാത എന്നിവർ സംസാരിച്ചു.