മാവേലിക്കര: മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ സ്ഥാപനങ്ങളിലേക്ക് ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് മാവേലിക്കര സി.ഐ.ബി.വിനോദ്കുമാറിന് ഓട്ടോമാറ്റിക്ക് സാനിറ്റൈസർ മെഷീൻ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ബി.ഡി.ഒ എസ്.ജ്യോതി ലക്ഷ്മി, എസ്.ശ്രീജിത്ത്, ശോഭാ രാജൻ, ജി.അനിൽ, ജയലാൽ, അജി തുടങ്ങിയവർ പങ്കെടുത്തു.