പൂച്ചാക്കൽ: അരൂർ നിയോജക മണ്ഡലത്തിലെ തുറവൂർ, കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ എഴുപുന്ന പഞ്ചായത്തിനെയും അരൂർ പഞ്ചായത്തിനെയും ഒഴിവാക്കിയത് ഭരണാധികാരികളും പീലിംഗ് ഷെഡ് ഉടമകളും തമ്മിലുള്ള അവിഹിത ഇടപെടൽ മൂലമാണെന്ന് ബി.ജെ.പി.അരൂർ നിയോജക മണ്ഡലം ഭാരവാഹികൾ ആരോപിച്ചു .രോഗവ്യാപനം രൂക്ഷമായിരിക്കുന്ന ചെല്ലാനം പഞ്ചായത്തിനോട് തൊട്ടടുത്താണ് ഈ രണ്ടു പഞ്ചായത്തുകളും. ഇടത്-വലത് മുന്നണികളുടെ കാപട്യ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു, ജനറൽ സെക്രട്ടറിമാരായ സി.ആർ.രാജേഷ്, കെ.കെ. സജീവൻ സംസ്ഥാന സമിതി അംഗം അഡ്വ. ബി. ബാലാനന്ദ് തുടങ്ങിയവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.