മാവേലിക്കര: യു.എ.ഇ കോൺസുലേറ്റ് അറ്റാഷെ ഇന്ത്യ വിട്ടതിലൂടെ ഡിപ്ലോമാറ്റിക്ക് സ്വർണ കള്ളക്കടത്ത് കേസ് ജലരേഖയായി മാറുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കേസിൽ സംശയത്തിന്റെ നിഴലിലുള്ള ഒരു വ്യക്തി രാജ്യ തലസ്ഥാനത്തുനിന്നും ആരും അറിയാതെ നാടുവിട്ടത് ഈ കുറ്റകൃത്യത്തിലകപ്പെട്ട വൻതോക്കുകളെ സംരക്ഷിക്കാനായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കുറുമുന്നണിയായി പ്രവർത്തിക്കുന്നതിന്റെ തെളിവാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.