ഹരിപ്പാട്: എസ്.എസ്.എൽ.സിയിലെ നൂറുമേനി വിജയത്തിനു പിന്നാലെ ഹയർ സെക്കൻഡറി തലത്തിലും നങ്ങ്യാർകുളങ്ങര എസ്.എൻ.ട്രസ്റ്റ് സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി.
15 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 85 ശതമാനം പേർ ഉപരിപഠനത്തിന് അർഹരായി. സ്ക്കൂളിന് അഭിമാനാർഹമായ വിജയം നേടി തന്ന വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും ആർ.ഡി.സി. കൺവീനർ കെ.അശോകപ്പണിക്കർ ,ചെയർമാൻ എസ്.സലികുമാർ, ഹെഡ്മിസ്ട്രസ് ബിജി, പ്രിൻസിപ്പാൾ ഹേമലത, പി.ടി.എ പ്രസിഡന്റ് ഇല്ലത്ത് ശ്രീകുമാർ തുടങ്ങിയവർ അഭിനന്ദിച്ചു.