ഹരിപ്പാട്: കൊവിഡ് 19 തീരദേശത്ത് തുടർ പ്രവർത്തനങ്ങൾ ശക്തമാക്കാനും ജനങ്ങളെ കൂടുതൽ ബോധവത്കരിക്കാനും തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് നിരീക്ഷണ സമിതി തീരുമാനിച്ചു.
ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധിലാൽ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നവീൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകല,രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് രത്‌നകുമാർ, ഷറഫ് വാലയിൽ എന്നിവർ സംസാരിച്ചു.