ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ മുപ്പത്തഞ്ചാം വാർഡ് ( ലജ്നത് വാർഡ്), 43ാം വാർഡ് (സക്കറിയ ബസാർ) എന്നിവ കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

ലജ്നത്ത് വാർഡിൽ ഒരു വീട്ടിലെ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ചവർ സക്കറിയ ബസാറിലുള്ള ചിലരുമായി സമ്പർക്കം ഉണ്ടായതായും മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു.