തുറവൂർ: സുഹൃത്തുക്കളുമൊത്ത് തോട്ടിൽ ചൂണ്ടയിട്ടു മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. പട്ടണക്കാട് പഞ്ചായത്ത് 16ാം വാർഡിൽ നിഖിലി (26)നെയാണ് കാണാതായത്.വെട്ടയ്ക്കലിന് തെക്ക് അഴീത്തോട് പാലത്തിന് സമീപം ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. ചൂണ്ടയുമായി ആഴമേറിയ തോട്ടിലിറങ്ങി മദ്ധ്യഭാഗത്തേക്ക് നീങ്ങാൻ തുടങ്ങിയ നിഖിൽ പെട്ടെന്ന് മുങ്ങി താഴുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു.വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പട്ടണക്കാട് പൊലീസും ചേർത്തലയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും ചേർന്ന് രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ നടത്തുമെന്ന് പട്ടണക്കാട് സി.ഐ ബിജു ആർ.എസ് പറഞ്ഞു.കെ.എസ്.ഇ.ബിയിലെ താത്കാലിക മീറ്റർ റീഡറാണ് നിഖിൽ.