ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ ബലിതർപ്പണം വീടികളിലായതോടെ, ഭക്തർക്ക് സഹായകരമാകുന്ന വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് തെക്കനാര്യാട് കൈതത്തിൽ ശ്രീഘണ്ടാകർണ്ണ ശിവക്ഷേത്രം ഭാരവാഹികൾ. ബലി നിർവഹിക്കേണ്ടവിധം, ക്രിയകളും, മന്ത്രോച്ചാരണങ്ങളും സഹിതമുള്ള വീഡിയോയാണ് ഭക്തർക്ക് വാട്സ് ആപ്പ് വഴി നൽകുന്നത്. ബലി അർപ്പിക്കുന്നതിനാവശ്യമായ അരി, ശർക്കര, തേൻ, പഴം, വെറ്റില, പവിത്രം, ദർഭ, ചന്ദനം, ചന്ദനത്തിരി, കർപ്പൂരം എന്നിവയടങ്ങിയ ബലിക്കിറ്റും ലഭ്യമാണ്. സ്മാർട്ട് ഫോണുള്ളവർക്ക് വീഡിയോ ഹൃദിസ്ഥമാക്കി ബലിയർപ്പിക്കാം. കൂടാതെ ബലിതർപ്പണ ദിനത്തിൽ കൈതത്തിൽ ക്ഷേത്രം എന്ന യൂടൂബ് ചാനൽ വഴി ചടങ്ങിന്റെ തത്സമയ സംപ്രേഷണവുമുണ്ടാകും. ക്ഷേത്രം മേൽശാന്തി പവനേഷ്കുമാറാണ് വീഡിയോയിൽ ചടങ്ങുകൾ പരിചയപ്പടുത്തുക. വാവുബലികിറ്റിനായി മുൻകൂർ ബുക്കിംഗുണ്ട്. ഫോൺ- 9846148833