ആലപ്പുഴ: കൊവിഡ് കാരണം മത്സ്യ ബന്ധനവും വിപണനവും നിരോധിച്ച സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മത്സ്യമേഖലയ്ക്കായി സ്‌പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരളാ സ്റ്റേറ്റ് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി)സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസും,ജന സെക്രട്ടറി ടി.രഘുവരനും ആവശ്യപ്പെട്ടു.
ഭക്ഷ്യധാന്യ കിറ്റ്, പച്ചക്കറി കിറ്റ്, ഉണക്കമത്സ്യം എന്നിവ അടിയന്തരമായി വിതരണം ചെയ്യണം. ഈ മേഖലയിൽ അലോപ്പതി,ആയുർവ്വേദ,ഹോമിയോ മരുന്ന് എത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു.