ആലപ്പുഴ:യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വേണ്ടവണ്ണം നടത്തുന്നില്ലെന്നും, അങ്ങനെയുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും എൽ.ഡി.എഫ്. പ്രവർത്തകരും ഈ ഉത്തരവാദിത്വം നേരിട്ട് നിർവഹിക്കണമെന്നുമുള്ള സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനം അധികാര വികേന്ദ്രീകരണത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി ആരോപിച്ചു.